കേരളം

kerala

ETV Bharat / bharat

ബീഹാറില്‍ മസ്തിഷ്ക ജ്വരം: മരണസംഖ്യ 90 ലേക്ക് - ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ

രോഗബാധിതരായ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളെക്കൊണ്ട് ആകുന്നത് ചെയ്യുമെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞു.

ബീഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരണസംഖ്യ 84 ആയി

By

Published : Jun 16, 2019, 1:53 PM IST

ബീഹാര്‍: മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. അമിതമായ ചൂടും, ഈർപ്പവുമാണ് അസുഖത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ചയുണ്ടായ കടുത്ത ചൂടിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 25 പേരോളം മരിച്ചിരുന്നു. മസ്തിഷ്കജ്വരം നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതുജനാരോഗ്യ നടപടികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ബീഹാറില്‍ എത്തിയിട്ടുണ്ട്. കേന്ദ്രം സ്ഥിരമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും രോഗം പ്രതിരോധിക്കാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞിരുന്നു. മരണ നിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുസാഫര്‍പൂരില്‍ രോഗബാധിതരായി മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മുസാഫര്‍പുരിലെ ഗവ. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൃഷ്ണദേവി ദേവിപ്രസാദ് കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂട്ടമരണമുണ്ടായത്. രണ്ടിടത്തുമായി നൂറിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. രോഗബാധിതരായ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളെക്കൊണ്ട് ആകുന്നത് ചെയ്യുമെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞു.

ABOUT THE AUTHOR

...view details