പറ്റ്‌ന:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 53.54 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകിട്ട് ആറിനാണ് അവസാനിച്ചത്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ 53.54 ശതമാനം പോളിങ് - ബിഹാര്‍ തെരഞ്ഞെടുപ്പ്
രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകിട്ട് ആറിനാണ് അവസാനിച്ചത്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്.

ആകെയുള്ള 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായ നാലാം തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനാണ് നിതീഷ് കുമാറിന്‍റെ ശ്രമം. ജെഡിയു - ബിജെപി സഖ്യം ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് കോണ്‍ഗ്രസിനെയും, ഇടതുപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് ആര്‍ജെഡി മഹാസഖ്യം രൂപീകരിച്ചിട്ടുണ്ട്. ബിഎസ്‌പിയുടെ നേതൃത്വത്തില്‍ മൂന്നാം കക്ഷിയും മത്സരത്തിനുണ്ട്.
നക്‌സല്‍ ബാധിത മേഖലയായ ഗയ, രോഹ്‌താസ്, ഔറംഗാബാദ് എന്നിങ്ങനെ 6 ജില്ലകളിലായി 71 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു. 1066 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇതില്‍ 114 പേര്‍ സ്‌ത്രീകളാണ്. ആദ്യഘട്ടത്തില്‍ ആര്‍ജെഡി 42 , ജെഡിയു 41, ബിജെപി 29, കോണ്‍ഗ്രസ് 21, എല്‍ജെപി 41 എന്നിങ്ങനെ സീറ്റുകളിലേക്കാണ് മല്‍സരിച്ചത്. നിതീഷ് കുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരായ പ്രേം കുമാര്‍, ജയ്‌കുമാര്‍ സിങ്, സന്തോഷ് കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാം നാരായണ്‍ മണ്ഡല്‍ എന്നിവരും ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്നുണ്ട്.