കേരളം

kerala

ETV Bharat / bharat

ബിഹാർ ഡിജിപി സ്വയം വിരമിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന - Jitendra Kumar

സ്വയം വിരമിക്കണമെന്ന പാണ്ഡെയുടെ അഭ്യർത്ഥന ഗവർണർ ഫാഗു ചൗഹാൻ അംഗീകരിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു

patna  ഡിജിപി ഗുപ്തേശ്വർ പാണ്ഡെ  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്  എ.ഡി.ജി ജിതേന്ദ്ര കുമാർ  എസ്‌കെ സിംഗാൾ  റിയ ചക്രബർത്തി  സുശാന്ത് സിംഗ് രജ്‌പുത്  susant singh rajput  Gupteshwar Pandey  Phagu Chauhan  SK Singhal  Jitendra Kumar  ria chakraborty
ബിഹാർ ഡിജിപി സ്വയം വിരമിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന

By

Published : Sep 23, 2020, 1:35 PM IST

പട്‌ന: ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ചൊവ്വാഴ്‌ച സേവനത്തിൽ നിന്ന് സ്വയം വിരമിച്ചു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നു. സ്വയം വിരമിക്കണമെന്ന പാണ്ഡെയുടെ അഭ്യർത്ഥന ഗവർണർ ഫാഗു ചൗഹാൻ അംഗീകരിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സ്വയം വിരമിക്കാൻ ഗവർണറുടെ അംഗീകാരം ലഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്‌ച വൈകുന്നേരം 6 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ തൽസമയം കാണുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വയം വിരമിക്കലിനെകുറിച്ച് തൽസമത്തിൽ പറയും എന്ന് കരുതുന്നു.

ഡയറക്‌ടർ ജനറൽ (ഹോംഗാർഡ്‌സ്) എസ്‌കെ സിംഗാളിന് ഡിജിപിയുടെ അധിക ചുമതല നൽകിയിട്ടുണ്ടെന്ന് എ.ഡി.ജി ജിതേന്ദ്ര കുമാർ പറഞ്ഞു. നടൻ സുശാന്ത് സിംഗ് രജ്‌പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ഉൾപ്പെട്ടിരുന്നു. നേരത്തെ നിതീഷ് കുമാറിനെ വിമർശിച്ച റിയ ചക്രബര്‍ത്തിക്കെതിരെ പാണ്ഡെ രംഗത്ത് എത്തിയിരുന്നു. സുശാന്ത് വധക്കേസ് അന്വേഷിക്കുന്നതിൽ മുംബൈ പോലീസ് നീതി പുലർത്തുന്നില്ലെന്ന് പാണ്ഡെ ആരോപിച്ചിരുന്നു. റിയ ചക്രബർത്തിക്കും മറ്റുള്ളവർക്കുമെതിരെ സുശാന്തിന്‍റെ പിതാവ് കെകെ സിങ്ങിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പട്‌നയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പിന്നീട് സുപ്രീം കോടതിയിലെത്തിയ കേസ് സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെണ്ടി പാണ്ഡെ സ്വയം വിരമിക്കലിന് ശ്രമിച്ചിരുന്നു എങ്കിലും പിന്നീട് സംസ്ഥാന സർക്കാർ വിആർഎസ് അപേക്ഷ സ്വീകരിക്കാതെ അദ്ദേഹത്തെ വീണ്ടും സേവനത്തിൽ നിയമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details