ബിഹാറില്‍ 640 പുതിയ കൊവിഡ് രോഗികള്‍ - ഇന്നത്തെ കൊവിഡ് കണക്ക്
5,056 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്
ബിഹാറില്‍ 640 പുതിയ കൊവിഡ് രോഗികള്‍
പട്‌ന: ബിഹാറില്‍ 640 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,48,668 ആയി. ഇതില്‍ 2,42,244 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 309 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. 5,056 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1367 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.