കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ 2986 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക് - Bihar

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു.

ബിഹാറില്‍ 2986 പേര്‍ക്ക് കൂടി കൊവിഡ്  ഉയര്‍ന്ന പ്രതിദിന നിരക്ക്  ബിഹാര്‍  Bihar COVID-19 tally breaches 50,000-mark  Bihar  COVID-19
ബിഹാറില്‍ 2986 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക്

By

Published : Jul 31, 2020, 7:50 PM IST

പട്‌ന: പുതുതായി 2986 പേര്‍ക്ക് കൂടി ബിഹാറില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50987 ആയി. 24 മണിക്കൂറിനിടെ 13 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണനിരക്ക് 298 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പട്‌നയില്‍ നിന്ന് 535 പേര്‍ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 8764 ആയി. ഗയയില്‍ നിന്നും 126 പേരും, മധുബനിയില്‍ നിന്നും 122 പേരും, മുസാഫര്‍പൂരില്‍ നിന്നും 125 പേരും, നളന്ദയില്‍ നിന്നും 146 പേരും, രോഹ്‌താസില്‍ നിന്ന് 156 പേരും, വൈശാലിയില്‍ നിന്ന് 123 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ABOUT THE AUTHOR

...view details