പട്ന: ബിഹാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. 25000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തബാധിത പ്രദേശത്ത് നിന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നത് തുടരുന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഗന്ധക് നദിയിലെ വെള്ളം എട്ട് മീറ്റർ ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
ബിഹാർ പ്രളയക്കെടുതി; രക്ഷാപ്രവർത്തനം തുടരുന്നു - River Bagmati
ഗന്ധക് നദിയിലെ വെള്ളം എട്ട് മീറ്റർ ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഏകദേശം 25000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി രക്ഷാപ്രവർത്തനം നടക്കുകയാണ്. ഗോപാൽഗഞ്ച് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയതായി സർക്കാർ ഇതിവൃത്തങ്ങൾ അറിയിച്ചു. ഒഴുക്കിൽപെട്ട ആളുകൾക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ 3,39,000 ക്യുസെക് വെള്ളം വാൽമിക്കിനഗർ ബാരേജിൽ നിന്ന് പുറത്തുവിട്ടതോടെ വെള്ളപ്പൊക്കം രൂക്ഷമായി. കുചൈക്കോട്ടെ, ഗോപൽഗഞ്ച്, ബൈകുന്ത്പൂർ എന്നിവിടങ്ങൾ തീവ്ര ദുരിതബാധിത പ്രദേശമായി കണക്കാകുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കോസി, ഭാഗ്മതി, കമല ബാലൻ, മഹാനന്ദ എന്നീ നദികൾ കരകവിഞ്ഞൊഴുകി. ഇതോടെ വടക്കൻ ജില്ലകൾ ഭൂരിഭാഗവും അപകട ഭീതിയിലാണ്.