കേരളം

kerala

ETV Bharat / bharat

ക്വാറന്‍റൈൻ കേന്ദ്രങ്ങള്‍ കർശനമായി നിരീക്ഷിക്കണമെന്ന് നിതീഷ് കുമാർ - മുഖ്യമന്ത്രി നിതീഷ് കുമാർ

നിക്ഷിപ്ത താത്പര്യമുള്ളവർ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

rumpus at quarantine centers nitish kumar coronavirus Bihar CM Bihar quarantine centres Bihar quarantine centres പട്‌ന ബീഹാർ അതിഥി തൊഴിലാളി മുഖ്യമന്ത്രി നിതീഷ് കുമാർ ബീഹാറിലെ ക്വറന്‍റൈൻ കേന്ദ്രം
ക്വറന്‍റൈൻ കേന്ദ്രങ്ങളിൽ കർശനമായ വീക്ഷണം പുലർത്തുമെന്ന് നിതീഷ് കുമാർ

By

Published : May 21, 2020, 8:17 AM IST

പട്‌ന:ബിഹാറിലെ അതിഥി തൊഴിലാളികളുടെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ അടുത്തിടെ തർക്കമുണ്ടായ സംഭവത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിക്ഷിപ്ത താത്പര്യമുള്ളവർ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ക്വാറന്‍റൈൻ കേന്ദ്രങ്ങളിലെ സ്ഥിതി പതിവായി നിരീക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആറ് ലക്ഷത്തിലധികം അതിഥി തൊഴിലാളികൾ ബിഹാറിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം പേർ മടങ്ങി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. സാമൂഹ്യ വിരുദ്ധർക്കും നിക്ഷിപ്ത താത്പര്യമുള്ളവർക്കും ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ തർക്കം സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഭക്ഷണത്തിന്‍റെ കാര്യത്തിലും മറ്റ് സൗകര്യ കുറവുകളും ആരോപിച്ച് നിരവധി തൊഴിലാളികൾ സംസ്ഥാനത്തെ വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഓരോരുത്തർക്കും 1,000 രൂപ വീതമുള്ള സർക്കാർ സഹായം നഷ്ടപ്പെടുമെന്ന് ലൗഡ്‌സ്പീക്കറുകളിൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതിഥി തൊഴിലാളികളെ സർക്കാർ അപമാനിക്കുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷം ഈ നീക്കത്തെ എതിർത്തു.

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബുധനാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പരീക്ഷിച്ച സാമ്പിളുകളുടെ എണ്ണം 53,381 ആണ്. അതിഥി തൊഴിലാളികളുടെ മടങ്ങി വരവിനായി ട്രെയിനുകൾ, ബസുകൾ, മറ്റ് വാഹനങ്ങളുടെയും ക്രമീകരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കാൽനട യാത്രയോ ട്രക്ക് പോലുള്ള ചരക്ക് വാഹനങ്ങളിലോ അപകടകരമായ യാത്രകൾ നടത്തരുതെന്ന് അദ്ദേഹം നിർദേശം നൽകി.

ABOUT THE AUTHOR

...view details