പട്‌ന: ബിഹാറില്‍ ബിജെപി എംഎല്‍സി സുനില്‍ കുമാര്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പട്‌ന എയിംസില്‍ ചികില്‍സയിലിരിക്കെയാണ് 66കാരനായ സുനില്‍ കുമാര്‍ സിങ് മരിച്ചത്. പ്രമേഹവും രക്തസമ്മര്‍ദവും സുനില്‍ കുമാര്‍ സിങിന് ഉണ്ടായിരുന്നുവെന്നും കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നുവെന്നും എയിംസ് കൊവിഡ് നോഡല്‍ ഓഫീസര്‍ സഞജീവ് കുമാര്‍ അറിയിച്ചു. ദര്‍ബാംഗ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ കൗണ്‍സില്‍ അംഗമാണ് സുനില്‍ കുമാര്‍ സിങ്. ജൂലായ് 13നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ബിഹാറില്‍ ബിജെപി എംഎല്‍സി സുനില്‍ കുമാര്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു
ദര്‍ബാംഗ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ കൗണ്‍സില്‍ അംഗമാണ് സുനില്‍ കുമാര്‍ സിങ്. പട്‌ന എയിംസില്‍ ചികില്‍സയിലിരിക്കെയാണ് 66കാരനായ സുനില്‍ കുമാര്‍ സിങ് മരിച്ചത്.
മുഖ്യമന്ത്രി നിതിഷ് കുമാര്‍, ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, നിയമസഭ കൗണ്‍സില്‍ ആക്‌ടിങ് ചെയര്‍മാന്‍ അവദേശ് നാരായന്‍ സിങ്, മറ്റ് നേതാക്കള്‍ എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനപ്രിയനായ നേതാവിന്‍റെ മരണം പാര്‍ട്ടിക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആറ് നിയമസഭാംഗങ്ങള്‍ക്കാണ് ബിഹാറില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നിയമസഭ കൗണ്‍സില്‍ ആക്‌ടിങ് ചെയര്‍മാനും ഉള്‍പ്പെടുന്നു. മന്ത്രി വിനോദ് കുമാര്‍ സിങ്, ബിജെപി എംഎല്‍എ ജിബേഷ് കുമാര്‍ മിശ്ര, കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് ശങ്കര്‍ സിങ്, ആര്‍ജെഡി എംഎല്‍എ ഷാഹ്‌നവാസ് ആലം, ജെഡിയു എംഎല്‍സി ഖാലിദ് അന്‍വര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.