പാറ്റ്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ ആഹ്വാനം ചെയ്‌ത ബന്ദില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലാണ് ബന്ദ് പുരോഗമിക്കുന്നത്. ദര്‍ബാംഗ ന്യൂഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് തടഞ്ഞത്. കുമ്‌ഹരാര്‍, അരാഹ്, ജനദാബാദ്, ഹാജിപൂര്‍ തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആര്‍.ജെ.ഡിക്ക് പിന്തുണയുമായി മറ്റ് പാര്‍ട്ടികളും രംഗത്തെത്തി. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു.
പൗരത്വ ഭേദഗതി നിയമം; ബിഹാറില്‍ തീവണ്ടി തടഞ്ഞു - national news
ബിഹാറില്‍ ആഹ്വാനം ചെയ്‌ത ബന്ദില്‍ സമരാനുകൂലികള്‍ തീവണ്ടി തടയുകയും ടയറുകള്‍ കത്തിക്കുകയും ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്‌തു
പൗരത്വ ഭേദഗതി നിയമം; ബീഹാറില്‍ തീവണ്ടി തടഞ്ഞു
സമരാനുകൂലികള്‍ തെരുവിലിറങ്ങുകയും ടയറുകള്‍ കത്തിക്കുകയും ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്‌തു. സമരം സമാധാനപരമായിരിക്കണമെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് സുപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ബന്ദില്‍ പങ്കെടുക്കാനും പിന്തുണ നല്‍കാനും ആര്‍.ജെ.ഡി നേതാവും മുന്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വിനി യാദവ് കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.