സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് പിഴ - ബീഹാറിലെ മുസാഫർപൂരിലെ സരായയിൽ ഓട്ടോറിക്ഷ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,000 രൂപ ഈടാക്കി.
ബീഹാറിലെ മുസാഫർപൂരിലെ സരായയിൽ ഓട്ടോറിക്ഷ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,000 രൂപ ഈടാക്കി.
പട്‌ന: ഓട്ടോറിക്ഷ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്ക് 1,000 രൂപ പിഴ. ബീഹാറിലെ മുസാഫർപൂരിലെ സരായയിൽ ശനിയാഴ്ചയാണ് സംഭവം. ഓട്ടോ ഡ്രൈവറോട് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഓട്ടോഡ്രൈവർക്ക് പിഴ ചുമത്തിയത് തെറ്റാണെന്ന് സമ്മതിച്ച പൊലീസ് ഇതൊരു ചെറിയ തുകമാത്രമാണെന്ന വിശദീകരണവും നല്‍കി. പുതിയ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം ഗതാഗത നിയമ ലംഘകർക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. എന്നാല്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പല സംസ്ഥാനങ്ങളിലും ആശയക്കുഴപ്പം തുടരുകയാണ്.
TAGGED:
auto driver