പാറ്റ്‌ന: പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ഭീമന്‍ മനുഷ്യ ചങ്ങല തീര്‍ക്കാനൊരുങ്ങി ബിഹാര്‍. പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങലയാണ് ഇന്ന് ബിഹാറില്‍ രൂപം കൊള്ളുക. സ്ത്രീധനത്തിനും, ശൈശവ വിവാഹത്തിനുമെതിരെയുള്ള സന്ദേശങ്ങളും മനുഷ്യ ചങ്ങലയിലൂടെ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
ബിഹാറില്‍ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങല ഒരുങ്ങുന്നു
പ്രകൃതി സംരക്ഷണം, സ്ത്രീധന നിരോധനം, ശൈശവ വിവാഹ നിരോധനം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് മനുഷ്യ ചങ്ങല.
പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയില്‍ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്കും ഒപ്പം മറ്റ് മന്ത്രിമാരും പങ്കെടുക്കും. ജെഡിയു സര്‍ക്കാരിലെ എല്ലാ സഖ്യകക്ഷികളുടെ നേതാക്കന്‍മാരും മനുഷ്യ ചങ്ങലയുടെ ഭാഗമാകാന്‍ ഗാന്ധി മൈതാനത്തെത്തും. 2017 ജനുവരിയിലും സമാനമായ മനുഷ്യ ചങ്ങല ബിഹാറില്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നടപടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്.