ബിഹാറിൽ 1,457 പേർക്ക് കൂടി കൊവിഡ് - covid in bihar
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് പാട്‌നയിലാണ്

bihar covid
പാട്‌ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,457 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 14,963 ലെത്തി. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് പാട്‌നയിലാണ്. 255 പേർക്കാണ് പാട്‌നയിൽ രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം ആയിരത്തിലധികം പേർക്കാണ് സംസ്ഥാനത്ത് രോഗം ഉണ്ടാകുന്നത്. എന്നാൽ രോഗമുക്തി നിരക്ക് 91.61ആണ്. 47.5 പേരാണ് രോഗമുക്തി നേടിയത്. ആദ്യമായി 15 ലക്ഷത്തോളം കോവിഡ് പരിശോധന നടത്തുകയും ചെയ്തു.