ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 157 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,034 ആയി. പുതിയ രോഗികളിൽ 13 പേർ ഒഴികെ ബാക്കിയുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ല. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ എട്ട് സൈനികരും 25 അർധസൈനികരും 52 പൊലീസ് ഉദ്യോഗസ്ഥരും 23 അഗ്നിശമനസേനാ ജീവനക്കാരും ഉൾപ്പെടുന്നു. 157 കൊവിഡ് ബാധിതരിൽ 46 പേർ ചാങ്‌ലാങ് ജില്ലയിൽ നിന്നാണ്. ക്യാപിറ്റർ കോംപ്ലക്‌സ് മേഖലയിൽ നിന്നും 24 പേരും 19 പേർ സിയാങ്ങിൽ നിന്നും 12 രോഗികൾ ലോവർ സിയാങ്, 11 പേർ പശ്ചിമ സിയാങ് എന്നിവിടങ്ങളിൽ നിന്നാണ്. തവാംഗില്‍ 10 പുതിയ കൊവിഡ് രോഗികളെയാണ് റിപ്പോർട്ട് ചെയ്‌തത്. കിഴക്കൻ സിയാങ്, തിറാപ്, ജമ്പ എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് വീതം പോസിറ്റീവ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു. ശേഷിക്കുന്നവ ദിബാംഗ് വാലി, ലോവർ സുബാൻസിരി തുടങ്ങിയ സ്ഥലങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തത്.
അരുണാചൽ പ്രദേശിൽ ഒരു ദിവസത്തെ റെക്കോഡ് കൊവിഡ് കേസുകൾ - ittanagar
പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് സൈനികരും 25 അർധസൈനികരും 52 പൊലീസ് ഉദ്യോഗസ്ഥരും 23 അഗ്നിശമനസേനാ ജീവനക്കാരും ഉൾപ്പെടുന്നു
അരുണാചൽ പ്രദേശിൽ ഒരു ദിവസത്തെ റെക്കോഡ് കൊവിഡ് കേസുകൾ
സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്ന് ഞായറാഴ്‌ച 68 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,822 ആയി വർധിച്ചു. അരുണാചൽ പ്രദേശിലെ രോഗ നിരക്ക് 69.95 ശതമാനമാണ്. ഇതുവരെ ഏഴുപേർ കൊവിഡിന് കീഴടങ്ങി.