ശ്രീനഗര്‍:കശ്മീരിൽ കള്ളക്കടത്ത് വേട്ട. ഇന്ത്യൻ ആർമിയുടെയും പൊലീസിന്റെയും സംയുക്ത സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 65 കോടി രൂപയുടെ13.5 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പാകിസ്ഥാൻ അധിനിവേശ കശ്മീർ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘത്തിനെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. ബാരാമുള്ള ജില്ലയിലെ ബിജാമ, ലച്ചിപോര നിവാസികളായ മൻസൂർ അഹമ്മദ് , മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്.
കശ്മീരിൽ തീവ്രവാദ സംഘത്തിലെ രണ്ടുപേർ പിടിയിൽ - ബാരാമുള്ള ജില്ല
65 കോടി രൂപയുടെ13.5 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പാകിസ്ഥാൻ അധിനിവേശ കശ്മീർ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘത്തിനെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു
കാശ്മീരിൽ കള്ളക്കടത്ത് വേട്ട; തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള രണ്ടുപേർ പിടിയിൽ
രണ്ട് പിസ്റ്റളുകൾ, നാല് ഹാൻഡ് ഗ്രനേഡുകൾ, 10 ഡിറ്റോണേറ്ററുകൾ തുടങ്ങി ആയുധങ്ങളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് പൊലീസ് പറഞ്ഞു.