കേരളം

kerala

ETV Bharat / bharat

കർഷകർക്ക് സ്വതന്ത്ര കമ്പോളം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം - മാൻ‌ഡി

കാർഷിക വിള വിപണന സമതി(എപി‌എം‌സി) ലൈസൻസികൾക്ക് മാത്രം വിൽക്കുന്നതിന് പകരം അവരുടെ ഉൽ‌പ്പന്നങ്ങൾ എവിടെയും ആർക്കും വിൽക്കാൻ അനുവദിക്കുകയും ചെയുന്നു. സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഗഡുവിന്‍റെ ഭാഗമായി കാർഷിക മേഖലയ്ക്കുള്ള ഭരണ പരിഷ്കരണ സംരംഭങ്ങൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ കർഷകർക്ക് വിപണന തിരഞ്ഞെടുപ്പുകൾ നൽകാനും അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില സാക്ഷാത്കരിക്കാൻ സഹായിക്കാനും കേന്ദ്ര നിയമം നടപ്പാക്കുമെന്നും പറഞ്ഞു.

Big bang agri reforms: Central law to give free market access to farmers business news FM Sitharaman ന്യൂഡൽഹി കാർഷിക വിള വിപണന സമതി എപി‌എം‌സി ധനമന്ത്രി നിർമല സീതാരാമൻ മാൻ‌ഡി കൺകറന്‍റ് ലിസ്റ്റ്
കർഷകർക്ക് സ്വതന്ത്ര കമ്പോളം നൽകാൻ കേന്ദ്ര സർക്കാർ തീരിമാനിച്ചു

By

Published : May 15, 2020, 8:00 PM IST

ന്യൂഡൽഹി:കർഷകർക്കായി ദേശീയ വിപണികളുടെ വാതിലുകൾ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കാർഷിക വിള വിപണന സമതി(എപി‌എം‌സി) ലൈസൻസികൾക്ക് മാത്രം വിൽക്കുന്നതിന് പകരം അവരുടെ ഉൽ‌പ്പന്നങ്ങൾ എവിടെയും ആർക്കും വിൽക്കാൻ അനുവദിക്കുകയും ചെയുന്നു. സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഗഡുവിന്‍റെ ഭാഗമായി കാർഷിക മേഖലയ്ക്കുള്ള ഭരണ പരിഷ്കരണ സംരംഭങ്ങൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ കർഷകർക്ക് വിപണന തിരഞ്ഞെടുപ്പുകൾ നൽകാനും അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില സാക്ഷാത്കരിക്കാൻ സഹായിക്കാനും കേന്ദ്ര നിയമം നടപ്പാക്കുമെന്നും പറഞ്ഞു.

എപി‌എം‌സി നിയമത്തിലെ വ്യവസ്ഥകൾ‌ പ്രകാരം കർഷകർ‌ അവരുടെ ഉൽ‌പ്പന്നങ്ങൾ‌ നിയുക്ത മാൻ‌ഡികളിൽ‌ പലപ്പോഴും നിയന്ത്രിക്കപ്പെടുകയും നിലവിലുള്ള മാർ‌ക്കറ്റ് വിലയേക്കാൾ‌ കുറഞ്ഞ വിലയ്ക്ക് വിൽ‌ക്കേണ്ടിയും വരുന്നു. ഇത് കൃഷിക്കാരുടെ വരുമാനം നിയന്ത്രിക്കുകയും കൂടുതൽ സംസ്കരണത്തിനും കയറ്റുമതിക്കും ഉൽ‌പ്പന്നങ്ങൾ എടുക്കുന്നതിനുള്ള കഴിവ് തടയുകയും ചെയ്യുന്നു. എപി‌എം‌സി നിയമം റദ്ദാക്കാനും മാറ്റാനോ മാൻ‌ഡി സമ്പ്രദായം നിർത്തലാക്കാനോ പല സംസ്ഥാനങ്ങളും സമ്മതിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും കർഷകരുടെ വിപണിയായി തുടരുന്നു.

കൺകറന്‍റ് ലിസ്റ്റിലുള്ളതിനാൽ ആകർഷകമായ വിലയ്ക്ക് ഉൽ‌പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് മതിയായ തിരഞ്ഞെടുപ്പുകൾ നൽകുന്നതിന് കേന്ദ്ര നിയമം രൂപീകരിക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. കൃഷിക്കാർക്ക് തടസരഹിതമായ അന്തർസംസ്ഥാന വ്യാപാരം നടത്താനും കാർഷിക ഉൽ‌പന്നങ്ങളുടെ ഇ-ട്രേഡിംഗിന് ഒരു ചട്ടക്കൂട് സുഗമമാക്കാനും നിയമം സഹായിക്കും. കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ അന്തർ-സംസ്ഥാന സ്വാതന്ത്ര്യം നൽകുന്നത് ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ഉൽ‌പ്പന്നത്തിന്‍റെ ശരിയായ വിപണി തിരിച്ചറിയാൻ സഹായിക്കും. കർഷകരുമായുള്ള മുന്നോട്ടുള്ള ബന്ധവും വിതരണ ശൃംഖലയിലെ അവരുടെ പങ്കാളിത്തവും കാർഷിക ഉൽ‌പന്നങ്ങളുടെ വിലയെ ബാധിക്കുമെന്നും വിദഗ്ധർ പറഞ്ഞു.

ABOUT THE AUTHOR

...view details