ഷിംല: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനും പരിസ്ഥിതി മലിനീകരണത്തിന്‍റെ കാരണങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സ്യഷ്ടിക്കുന്നതിനുമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈക്കിൾ റാലി നടത്തി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സൈക്കിൾ റാലി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി സൈക്കിൾ റാലി - undefined
ആറ് രാജ്യങ്ങളിൽ നിന്നായി ഏകദേശം നൂറോളം സൈക്കിൾ യാത്രികരാണ് ഹിമാചലിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.
സൈക്കിള്‍ റാലി
ഹിമാചൽ പ്രദേശിൽ കായിക രംഗത്ത് വലിയ സാദ്ധ്യതയുണ്ടെന്ന് ഹിമാലയൻ അഡ്വഞ്ചർ സ്പോർട്സ് ആന്‍റ് ടൂറിസം പ്രമോഷൻ അസോസിയേഷൻ (HASTPA) പ്രസിഡന്‍റായ മോഹിത് സൂദ് പറഞ്ഞു. അബുദാബിയിൽ നടന്ന ലോക കായിക മത്സരങ്ങളിൽ ഇന്ത്യക്കായി സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡൽ നേടിയ ഇന്ത്യൻ സ്പെഷ്യൽ ഒളിമ്പിക്സ് ടീം അംഗങ്ങളാണ് സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തത്.