നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം, ഭാരതരത്നം സ്വീകരിക്കാന്‍ തയ്യാറാണെന്ന് മകന്‍ - അസാമീസ് ഗായകൻ ഭൂപൻ ഹസാരിക
തന്‍റെ പിതാവിനും അദ്ദേഹത്തിന്‍റെ ആരാധകർക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായി തേജ് ഹസാരിക പറഞ്ഞു.

നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം, ഭാരതരത്നം സ്വീകരിക്കാന്‍ തയ്യാറാണെന്ന് മകന്‍
ഭാരതരത്ന സ്വീകരിക്കാൻ തയ്യാറാണെന്ന് അന്തരിച്ച അസാമീസ് ഗായകൻ ഭൂപൻ ഹസാരികയുടെ മകൻ തേജ് ഹസാരിക. പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഈ മാസം 11 ന് ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച ഭൂപൻ ഹസാരികയുടെ കുടുംബത്തിന്‍റെ നിലപാട് വിവാദമായിരുന്നു. എന്നാൽ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് തേജ് ഹസാരികയുടെ വിശദീകരണം.