ന്യൂഡൽഹി: പാകിസ്ഥാനിൽ മത പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ഭോവി ഹിന്ദു വിഭാഗം പൗരത്വ ഭേഗദതി നിയമത്തെ അനുകൂല മാർച്ച് നടത്തുമെന്ന് കമ്മ്യൂണിറ്റി ദേശീയ പ്രസിഡന്‍റ് വെങ്കടേഷ് മൗര്യ. ജനുവരി പതിനെട്ടിന് സംഘടിപ്പിക്കുന്ന മാർച്ച് ജന്തർ മന്ദറില്‍ നിന്ന് ആരംഭിച്ച് ബിജെപി ആസ്ഥാനത്ത് അവസാനിക്കും. രാജ്യത്തുടനീളം വദ്ദാര, ബോയാർ, ഓഡെ തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഭോവി സമൂഹം ക്വാറികളില്‍ ജോലി നോക്കി വരികയാണ്.
സിഎഎ അനുകൂല മാര്‍ച്ചിനൊരുങ്ങി പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ - ഭോവി ഹിന്ദുക്കൾ
പാകിസ്ഥാനിൽ മത പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ഭോവി ഹിന്ദുക്കളാണ് സിഎഎ അനുകൂല മാര്‍ച്ച് നടത്താനൊരുങ്ങുന്നത്
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പട്ടികജാതിയിൽ ഉൾപ്പെടുന്നവരാണ് ഭോവി വിഭാഗം. വിഭജനത്തിന് ശേഷം 22 ലക്ഷത്തോളം പേർ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തതായും കഴിഞ്ഞ വർഷങ്ങളിലായി രണ്ടായിരത്തോളം പേർ കുടിയേറിയതായും മൗര്യ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വരുന്നതോടെ ഭോവി വിഭാഗത്തിന് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചു. ഹരിയാനയിലും ഡൽഹിയിലും പൗരത്വം ലഭിക്കാത്തവരുണ്ട്. ഇവർക്ക് സിഎഎ പ്രയോജനം ചെയ്യുമെന്നും പൗരത്വം നല്‍കാനുള്ള നീക്കത്തിൽ ഭോവി സമൂഹം സന്തുഷ്‌ടരാണെന്നും ഇവര്‍ പറഞ്ഞു.