ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരിയായ ഭോപ്പാലിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത് 135 കൊവിഡ് കേസുകൾ. ഇതോടെ ഭോപ്പാലിൽ മാത്രം 9,548 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 7,640 പേർ രോഗമുക്തി നേടി. 1,510 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച 263 പേർക്ക് ജീവഹാനി സംഭവിച്ചു.
ഭോപ്പാലിൽ പതിനായിരത്തോടടുത്ത് കൊവിഡ് രോഗികൾ - ഭോപ്പാലിൽ കൊവിഡ് രോഗികൾ
1,510 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 7,640 പേർ രോഗമുക്തി നേടി
Bhopal
ഇന്ത്യയിലൊട്ടാകെ 31 ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഏഴ് ലക്ഷത്തോളം രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 848 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 58,390 ആയി.