കേരളം

kerala

ETV Bharat / bharat

കുത്തിപ്പരിക്കേല്‍പ്പിച്ച നിലയില്‍ നവജാതശിശുവിന്‍റെ മൃതദേഹം

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുട്ടിയുടെ വയറ്റിലും മുതുകത്തും നിരവധി തവണ കുത്തിയിട്ടുണ്ടെന്ന് മൃതദേഹം പരിശോധിച്ച പൊലീസ് പറഞ്ഞു.

Newborn death in bhoppal  murder in bhopal  baby murder news  നവജാത ശിശു കൊല്ലപ്പെട്ടു  ഭോപ്പാലില്‍ കുട്ടി കൊല്ലപ്പെട്ടു  കുട്ടി കൊല്ലപ്പെട്ടു വാര്‍ത്തകള്‍
കുത്തിപ്പരിക്കേല്‍പ്പിച്ച നിലയില്‍ നവജാതശിശുവിന്‍റെ മൃതദേഹം

By

Published : Sep 30, 2020, 3:20 PM IST

ഭോപ്പാല്‍:നാടിനെ ഞെട്ടിച്ച് ക്രൂരകൊലപാതകം. രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് കുത്തി പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. അയോധ്യ നഗറിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ഷാളില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുട്ടിയുടെ വയറ്റിലും മുതുകത്തും നിരവധി തവണ കുത്തിയിട്ടുണ്ടെന്ന് മൃതദേഹം പരിശോധിച്ച പൊലീസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. കുട്ടി ഏത് ആശുപത്രിയിലാണ് ജനിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details