ന്യൂഡൽഹി: 1984ലെ ഭോപ്പാൽ വാതക ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്‍റെ അപേക്ഷ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് സ്വയം വിട്ടുനിന്നു. ബെഞ്ചിന്‍റെ ഭാഗമാകാൻ താല്പര്യമില്ലെന്ന് അറിയിച്ച ഭട്ട്, അവലോകനം ആവശ്യപ്പെട്ടപ്പോൾ താൻ ഇക്കാര്യത്തിൽ ഇന്ത്യൻ യൂണിയനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് വ്യക്തമാക്കി.
ഭോപ്പാൽ ദുരന്തം; ജസ്റ്റിസ് എസ്ര. രവീന്ദ്ര ഭട്ട് വാദം കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്നു
യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപ അധിക ഫണ്ട് വേണമെന്ന ആവശ്യമാണ് കേന്ദ്രം ഉന്നയിച്ചത്
ഭോപ്പാൽ ദുരന്തം
ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വാദം ബുധനാഴ്ച വരെ നീട്ടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബെഞ്ചിന്റെ ഘടനയെക്കുറിച്ച് ആലോചിക്കുമെന്നും അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപ അധിക ഫണ്ട് വേണമെന്ന ആവശ്യമാണ് കേന്ദ്രം ഉന്നയിച്ചത്.