അയോധ്യ: സരയൂ തീരത്തെ സ്നാനഘട്ടുകൾ ദീപങ്ങളാല്‍ നിറഞ്ഞു. റോഡുകളും കെട്ടിടങ്ങളും വീടുകളും വർണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞു മനോഹരം. കെട്ടിടങ്ങളുടെ ചുവരുകളില്‍ രാമകഥാ ചിത്രങ്ങൾ. ഡല്‍ഹിയില്‍ നിന്ന് വിമാന മാർഗം ലഖ്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തിയത് ഹെലികോപ്റ്ററില്‍. അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷമെത്തിയത് ശ്രീരാമജന്മഭൂമിയിലേക്ക്. ക്ഷേത്രഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തൈ നട്ടതിന് ശേഷം ഭൂമി പൂജകൾക്ക് തുടക്കം. 12.05 ന് തുടങ്ങിയ ചടങ്ങുകൾ ഒരു മണിക്കൂർ നീണ്ടു നിന്നു. അതിനു ശേഷം രാമക്ഷേത്രത്തിന് വെള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളി ശില സ്ഥാപിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളി ശിലയാണ് രാംലല്ല ക്ഷേത്രത്തിനായി സ്ഥാപിച്ചത്.
മന്ത്രമുഖരിതമായി സരയൂ തീരം: രാമജന്മഭൂമിയില്‍ വെള്ളിശില പാകി പ്രധാനമന്ത്രി - ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,
12.05 ന് തുടങ്ങിയ ചടങ്ങുകൾ ഒരു മണിക്കൂർ നീണ്ടു നിന്നു. അതിനു ശേഷം രാമക്ഷേത്രത്തിന് വെള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളി ശില സ്ഥാപിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളി ശിലയാണ് രാംലല്ല ക്ഷേത്രത്തിനായി സ്ഥാപിച്ചത്.
![മന്ത്രമുഖരിതമായി സരയൂ തീരം: രാമജന്മഭൂമിയില്‍ വെള്ളിശില പാകി പ്രധാനമന്ത്രി Bhoomi Pujan concluded at Ayodhya and Prime Minister Narendra Modi laid the foundation stone](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8303983-1083-8303983-1596620866340.jpg)
മന്ത്രമുഖരിതമായി സരയൂ തീരം: രാമജന്മഭൂമിയില്‍ വെള്ളിശില പാകി പ്രധാനമന്ത്രി
മന്ത്രമുഖരിതമായി സരയൂ തീരം: രാമജന്മഭൂമിയില്‍ വെള്ളിശില പാകി പ്രധാനമന്ത്രി
135 സന്യാസികൾ അടക്കം 185 പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്. ക്ഷണിതാക്കളില്‍ 135 പേർ മതനേതാക്കളാണ്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്‍റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം കൊണ്ടുവന്ന ഒൻപത് ശിലകൾ കൂടി ഇന്ന് സ്ഥാപിച്ചു. 2000 സ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 സ്ഥലങ്ങളില്‍ നിന്ന് വെള്ളവും ഭൂമിപൂജയ്ക്കായി എത്തിച്ചിരുന്നു.
Last Updated : Aug 5, 2020, 3:45 PM IST