ഭിവണ്ഡി അപകടം: മരണസംഖ്യ 40 ആയി - President
സംഭവം നടന്നയുടനെ എൻഡിആർഎഫ്, അഗ്നിശമന സേന, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മുംബൈ:ഭിവണ്ഡിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40ലേക്ക് ഉയർന്നതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തിയെന്നും എൻആർഡിഎഫ് കൂട്ടിച്ചേർത്തു. താനെ ജില്ലയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്ത് തിങ്കളാഴ്‌ച പുലർച്ചെ 3:40 ഓടെയാണ് മൂന്ന് നില കെട്ടിടം തകർന്നത്. സംഭവം നടന്നയുടനെ എൻഡിആർഎഫ്, അഗ്നിശമന സേന, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടർക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.