ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഭീം ആര്‍മി നേതവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി കോടതിയെ സമീപിച്ചു. നാല് ആഴ്ച്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നും രാജ്യ തലസ്ഥാനത്ത് ഒരു തരത്തിലുള്ള ധര്‍ണ്ണകള്‍ക്കും നേതൃത്വം നല്‍കരുതെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് കോടതിയില്‍ - him Army Chief Chandrashekhar Azad
ആസാദ് ഒരു ക്രിമിനല്‍ കുറ്റവാളിയല്ലെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും. പിന്നെ എന്തിനാണ് അദ്ദേഹത്തിനെതിരെ ഇത്തരം വ്യവസ്ഥയെന്നും അഭിഭാഷകര്‍ ചോദിക്കും. വ്യവസ്ഥ ജനാധിപത്യവിരുദ്ധമണെന്നും അദ്ദേഹം കോടതിയില്‍ വാദിക്കും.
അഭിഭാഷകരായ മുഹമ്മദ് പ്രാചയും ഒ.പി ഭാരതിയുമാണ് ആസാദിന് വേണ്ടി ഹാജരാകുന്നത്. ആസാദ് ഒരു ക്രിമിനല്‍ കുറ്റവാളിയല്ലെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും. പിന്നെ എന്തിനാണ് അദ്ദേഹത്തിനെതിരെ ഇത്തരം വ്യവസ്ഥയെന്നും ഇത് ജനാധിപത്യവിരുദ്ധമണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കും. ശനിയാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തതിന് ഡിസംബര്‍ 20നാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നതായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് എതിരെയുള്ള കേസ്.