ലക്നൗ:പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീട്ടുതടങ്കലിൽ. ലക്നൗവിലെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ആസാദിനെ ഉത്തർപ്രദേശ് പൊലീസ് തടവിലാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ലഖ്‌നൗവിലെ ദാലിബാഗ് പ്രദേശത്തുള്ള സർക്കാർ അതിഥി മന്ദിരത്തിൽ ആസാദിനെ തടങ്കലിലാക്കിയതായാണ് റിപ്പോർട്ടുകള്‍. ആസാദ് വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി ഭീം ആർമി മീഡിയ തലവൻ അനുരാഗും രംഗത്തെത്തിയിട്ടുണ്ട്.
ചന്ദ്രശേഖർ ആസാദ് ലഖ്‌നൗവിൽ വീട്ടു തടങ്കലിൽ - ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗവിലെ ക്ലോക് ടവറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ആസാദ് ഉത്തർപ്രദേശിലെത്തിയത്
ചന്ദ്രശേഖർ ആസാദ് ലഖ്‌നൗവിൽ വീട്ട് തടങ്കലിൽ
അതേസമയം ആസാദിനെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത അഡീഷണൽ ഡി.സി.പി ചിരഞ്ജീവ് നാഥ് സിൻഹ നിഷേധിച്ചു. സംഘടനയുമായി ബന്ധപ്പെട്ട കൂടിക്കാഴ്‌ച നടത്താൻ വേണ്ടിയാണ് ആസാദ് എത്തിയെതെന്ന് കരുതുന്നതായും ചിരഞ്ജീവ് നാഥ് സിൻഹ അറിയിച്ചു.