കേരളം

kerala

By

Published : Apr 6, 2020, 7:55 AM IST

ETV Bharat / bharat

കൊവിഡിനെതിരെ പോരാടാൻ ഭാരതി എന്‍റർപ്രൈസസ് 100 കോടി നൽകും

ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും തടസമില്ലാതെ മൊബൈൽ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപഭോക്താക്കളിൽ ലഭ്യമാക്കുന്നതിന് നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും എയർടെൽ സിഇഒ അറിയിച്ചു.

ഭാരതി എന്‍റർപ്രൈസസ്  100 കോടി നൽകും  എയർടെൽ സിഇഒ  fight against COVID-19  100 crore to help government  Bharti Enterprises
കൊവിഡിനെതിരെ പോരാടാൻ 100 കോടി നൽകും: ഭാരതി എന്‍റർപ്രൈസസ്

ന്യൂഡൽഹി: കൊവിഡിനെതിരെ പോരാടാൻ കേന്ദ്രസർക്കാരിന് 100 കോടി നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് ഭാരതി എന്‍റർപ്രൈസസ്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും തടസമില്ലാതെ മൊബൈൽ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപഭോക്താക്കളിൽ ലഭ്യമാക്കുന്നതിന് നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എയർടെൽ സിഇഒ ഗോപാൽ വിറ്റൽ കത്തിലൂടെ അറിയിച്ചു.

നെറ്റ്‌വർക്കിന്‍റെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്‍ററുകളും ഡാറ്റാ സെന്‍ററുകളും പൂർണ്ണമായും പ്രവർത്തിക്കുന്നു. റീചാർജ് ചെയ്യുന്നതിനും മറ്റ് പേയ്‌മെന്‍റുകൾക്കും ​​ഡിജിറ്റൽ മാർഗം തെരഞ്ഞെടുക്കാൻ അദ്ദേഹം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ഐ‌വി‌ആർ‌ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഐവിആർ പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ഐവിആർ ഉപഭോക്താക്കൾക്ക് തന്നെ സൃഷ്‌ടിക്കാനുള്ള അനുവാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details