ഗ്രാമത്തലവനാകാന്‍ ബന്ധുവിനെ വെടിവെച്ച് കൊന്നു
ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് ബന്ധുക്കൾ ചേര്‍ന്ന് വിജയ്പാലിനെ നഡബായ് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവെച്ച് കൊല്ലുകയായിരുന്നു
ജയ്പൂർ:പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ മഞ്ജി ഗ്രാമത്തിലാണ് സംഭവം. വിജയ്പാൽ എന്നയാളാണ് മരിച്ചത്. ഭരത്പൂരിൽ നടക്കാനിരിക്കുന്ന പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിലെ രണ്ടുപേർ ഗ്രാമത്തലവൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇത് കുടുംബത്തിൽ തർക്കത്തിന് കാരണമായി. ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് ബന്ധുക്കൾ ചേര്‍ന്ന് വിജയ്പാലിനെ നഡബായ് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആർബിഎം ആശുപത്രിയിലേക്ക് മാറ്റി.