കേരളം

kerala

ETV Bharat / bharat

കർഷക സമരത്തിനിടെ പ്രമുഖ നേതാക്കൾ അറസ്റ്റിൽ - കർഷക സമരം

സമരക്കാർ ഡൽഹിയിലെ ദേശീയപാതകൾ ഉപരോധിച്ചതോടെ വ്യാപക അറസ്റ്റാണ് നടക്കുന്നത്

കർഷക സമരത്തിനിടെ പ്രമുഖ് നേതാക്കൾ അറസ്റ്റിൽ  bharath bandh delhi farmers protest  ഭാരത് ബന്ദ്  bharath bandh  കർഷക സമരം  farmers protest
കർഷക സമരത്തിനിടെ പ്രമുഖ് നേതാക്കൾ അറസ്റ്റിൽ

By

Published : Dec 8, 2020, 2:27 PM IST

Updated : Dec 8, 2020, 3:43 PM IST

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കൾ അറസ്റ്റിലായി. കർഷക സമരത്തെ പിന്തുണച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാൺപൂരിലെ വീടിന് മുന്നിൽ നിന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.

കർഷക സമരത്തിനിടെ പ്രമുഖ നേതാക്കൾ അറസ്റ്റിൽ

സമരക്കാർ ഡൽഹിയിലെ ദേശീയപാതകൾ ഉപരോധിച്ചതോടെ വ്യാപക അറസ്റ്റാണ് നടക്കുന്നത്. കെജ്‌രിവാളിനെ കാണാൻ സോംനാഥ് ഭാരതി എംഎൽഎയെ അനുവദിച്ചില്ലെന്ന് ആരോപണമുയർന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും പി.കെ കൃഷ്‌ണദാസും ഗുരുഗ്രാമിൽ അറസ്റ്റിലായി.

Last Updated : Dec 8, 2020, 3:43 PM IST

ABOUT THE AUTHOR

...view details