ന്യൂഡൽഹി:മഹാത്മാ ഗാന്ധിക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഗാന്ധിജി രാഷ്ട്രത്തിന്‍റെ പിതാവാണെന്നും ജനം അദ്ദേഹത്തെ കാണുന്നത് ഔദ്യോഗിക അംഗീകാരങ്ങളേക്കാൾ ഉയരത്തിലാണെന്നും കോടതി വ്യക്തമാക്കി.
മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന; ഹര്‍ജി തള്ളി സുപ്രീം കോടതി
ഗാന്ധിജി രാഷ്ട്രത്തിന്‍റെ പിതാവാണെന്നും ജനം അദ്ദേഹത്തെ കാണുന്നത് ഔദ്യോഗിക അംഗീകാരങ്ങളേക്കാൾ ഉയരത്തിലാണെന്നും നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്
മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന; ഹര്‍ജി തള്ളി സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരന്‍റെ വാദങ്ങളും വീക്ഷണങ്ങളും അംഗീകരിക്കുന്നു. വിഷയം ഹർജിക്കാരന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്നും കോടതി പറഞ്ഞു. എന്നാൽ സർക്കാരിന് നിർദേശം നൽകാൻ സാധ്യമല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയാറിനാണ് വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള അപേക്ഷ നല്‍കിയത്.