കേരളം

kerala

ETV Bharat / bharat

ഭാരത് ബയോടെക്കിന്‍റെ കൊവിഡ് മരുന്ന് മനുഷ്യനില്‍ പരീക്ഷിച്ചു

സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന 375 പേരിലാണ് സര്‍ക്കാര്‍ അനുമതിയോടെ മരുന്ന് പരീക്ഷിച്ചിരിക്കുന്നത്.

ഭാരത് ബയോടെക്  COVID-19 vaccine  Covaxin  Human clinical trials  കൊവിഡ് മരുന്ന്  കൊവിഡ് വാര്‍ത്തകള്‍
ഭാരത് ബയോടെക്കിന്‍റെ കൊവിഡ് മരുന്ന് മനുഷ്യനില്‍ പരീക്ഷിച്ചു

By

Published : Jul 18, 2020, 3:32 AM IST

ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാൻ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന 375 പേരിലാണ് മരുന്ന് പരീക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി വ്യത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് ഇവര്‍ മരുന്ന് വികസിപ്പിച്ചത്. ഇന്ത്യയില്‍ കൊവിഡിനെതിരെ വികസിപ്പിച്ച രണ്ട് മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ വികസിപ്പിച്ചതാണ് രണ്ടാമത്തെ മരുന്ന്. നേരത്തെ രണ്ട് കമ്പനികളും അവരുടെ മരുന്നുകള്‍ എലികളിലും, മുയലുകളിലും പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ഫലങ്ങള്‍ പരിശോധിച്ചാണ് മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ അനുമതി നല്‍കിയത്.

ABOUT THE AUTHOR

...view details