ഹൈദരാബാദ്: പ്രമുഖ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൊവിഡ് -19 വാക്സിനായ 'കോവാക്സിൻ' ക്ലിനിക്കൽ ട്രയലിനായി രജിസ്ട്രേഷൻ ആരംഭിച്ചു.
'കോവാക്സിൻ' ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെക് രജിസ്ട്രേഷൻ ആരംഭിച്ചു - കൊവിഡ്
കോവാക്സിൻ ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെക്കിന് അടുത്തിടെ അനുമതി ലഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ സന്നദ്ധപ്രവർത്തകരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി.
കോവാക്സിൻ ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെക്കിന് അടുത്തിടെ അനുമതി ലഭിച്ചിരുന്നുു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ സന്നദ്ധപ്രവർത്തകരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. പൂനെയിലെ ഐസിഎംആർ, എൻഐവി എന്നിവയുമായി സംയുക്തമായി ചേർന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചെടുത്തത്. ട്രയൽ ഘട്ടത്തിൽ വാക്സിൻ എലികളിലോ കുരങ്ങുകളിലോ പരീക്ഷിക്കും. കൊറോണ വൈറസിനെതിരെ ലോകമെമ്പാടുമുള്ള ഗവേഷകർ 145ലധികം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ 20 എണ്ണം പരീക്ഷണ ഘട്ടത്തിലാണ്.