കേരളം

kerala

ETV Bharat / bharat

ഭാരത്‌ ബന്ദ്; മഹാരാഷ്‌ട്രയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു - Rail roko protest

ബുല്‍ദാനയില്‍ സ്വാഭിമാനി ഷേത്ഖ‌ാരി സാഗ്‌താന പ്രവര്‍ത്തകരാണ് ട്രെയില്‍ തടഞ്ഞത്‌.

ഭാരത്‌ ബന്ദ്  മഹാരാഷ്‌ട്രയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു  ബുല്‍ദാനയില്‍ ട്രെയിന്‍ തടഞ്ഞു  കര്‍ഷക പ്രക്ഷോഭം  Maharashtra  Rail roko protest  മഹാരാഷ്ട്രയില്‍ കര്‍ഷക പ്രതിഷേധം
ഭാരത്‌ ബന്ദ്; മഹാരാഷ്‌ട്രയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു

By

Published : Dec 8, 2020, 9:56 AM IST

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിനോട്‌ അനുബന്ധിച്ച് മഹാരാഷ്ടയിലെ ബുല്‍ദാനയില്‍ സ്വാഭിമാനി ഷേത്ഖ‌ാരി സാഗ്‌താന പ്രവര്‍ത്തകര്‍ ട്രെയില്‍ തടഞ്ഞു.പ്രവര്‍ത്തകരെ പിന്നീട് പൊലീസെത്തി നീക്കം ചെയ്‌തു. കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത ബന്ദ്‌ രാജ്യവ്യാപകമായി നടക്കുകയാണ്. ആവശ്യങ്ങള്‍ ആംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് കര്‍ഷക സംഘടനകളെ തീരുമാനം.

വൈകുന്നേരം മൂന്ന് മണിവരെ രാജ്യവ്യാപകമായി റോഡ്‌ ഉപരോധിക്കുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പഞ്ചാബ്‌ യൂണിറ്റ് പ്രസിഡന്‍റ് ദര്‍ശന്‍ പാല്‍ പറഞ്ഞു. എന്നാല്‍ ഭാരത് ബന്ദില്‍ ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ നവംബര്‍ 26 മുതല്‍ പ്രതിഷേധിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി അഞ്ച്‌ തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത്. ബുധനാഴ്‌ചയാണ് ആറാം ഘട്ട ചര്‍ച്ച നടക്കുന്നത്.

ABOUT THE AUTHOR

...view details