ഒഡീഷ: മുൻ കേന്ദ്ര മന്ത്രി ഭക്ത ചരൺ ദാസ് ഒഡീഷ കോൺഗ്രസ് പ്രചാരണ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചു.
ഒഡീഷ കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ സ്ഥാനം ഭക്തദാസ് രാജി വച്ചു - ക്രമക്കേട്
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ഭക്ത ദാസ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ഭക്ത ദാസ് പറഞ്ഞു. പാർട്ടി പ്രതീക്ഷിച്ചതല്ല തെരഞ്ഞെടുപ്പിൽ സംഭവിച്ചത്. കോൺഗ്രസിന്‍റെ പ്രകടന പത്രിക സാധാരണ ജനങ്ങളിലേക്കെത്തിയില്ല. സമൂഹമാധ്യമങ്ങൾ വഴി വേണ്ടത്ര പ്രചാരണം നടത്താൻ സാധിച്ചില്ല. പാർട്ടിയെ പുനർനിർമ്മിക്കേണ്ട അവസരമാണ് ഇതെന്നും ഭക്തദാസ് പറഞ്ഞു.
താൻ മത്സരിച്ച കാലഹണ്ടി മണ്ഡലത്തിലെ ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നതായും ഭക്ത ചരൺ ദാസ് ആരോപിച്ചു. ബിജെപിയുടെ ബസന്ത് കുമാർ പാണ്ടയോട് 1,10,508 വോട്ടുകള്‍ക്കാണ് ഭക്ത ചരണ്‍ ദാസ് തോറ്റത്. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പാർട്ടി അധ്യക്ഷന്മാരും രാജി പ്രഖ്യാപിച്ചു.