കേരളം

kerala

ETV Bharat / bharat

വൈരം മറക്കാം സ്നേഹത്തിന്‍റെ ' വിത്തുകൾ കയറ്റി അയയ്ക്കാം' - Pakishtan

ഇന്ത്യന്‍ വിത്തു കയറ്റുമതിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് പാകിസ്ഥാനാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭരണകൂട ശത്രുത വിത്തുകള്‍ക്കില്ല, വെള്ളവും വളവും നല്‍കിയാല്‍ അവ മണ്ണിന്‍റെ രാഷ്ട്രീയം നോക്കാതെ വിളയും.

വൈരം മറക്കാം വിളയട്ടെ വിത്തുകള്‍  ഇന്ത്യയും പാകിസ്ഥാനും  കാര്‍ഷിക ഇറക്കുമതി  India  Pakishtan  Between India and Pakistan, we should give seeds a chance
വൈരം മറക്കാം വിളയട്ടെ വിത്തുകള്‍

By

Published : Jan 12, 2020, 11:27 AM IST

ഇന്ദ്ര ശേഖർ സിംഗ്
(പ്രോഗ്രാം ഡയറക്ടർ - നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പോളിസി ആൻഡ് ഔട്ട്‌റീച്ച്)

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ വസ്തുതയാണ്. അതേസമയം സാമൂഹിക സാംസ്കാരിക വ്യാപാര ബന്ധങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്. സമീപ കാലത്ത് പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധത്തില്‍ ഇന്ത്യ എടുത്ത നിലപാട് ഇരു രാജ്യങ്ങളിലേയും കര്‍ഷകരെ ഗുരുതരമായി ബാധിച്ചു. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ വിത്ത് കയറ്റുമതിക്ക് വലിയ വാണിജ്യ സാധ്യതയാണുള്ളത്. ഇന്ത്യന്‍ വിത്തു കയറ്റുമതിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് പാകിസ്ഥാനാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭരണകൂട ശത്രുത വിത്തുകള്‍ക്കില്ല, വെള്ളവും വളവും നല്‍കിയാല്‍ അവ മണ്ണിന്‍റെ രാഷ്ട്രീയം നോക്കാതെ വിളയും.

അത്തരമൊരു നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ടത്. പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ വ്യാപാര ഉപരോധം ഏറ്റവും അധികം ബാധിക്കുന്നത് വിത്ത് കയറ്റുമതിയില്‍ മുന്നിലുള്ള ഗുജറാത്തിനെയാണ്. വര്‍ഷങ്ങളായി ഇന്ത്യയുടെ പഴം പച്ചക്കറി, വിത്തുകളുടെ പ്രാധാന മാര്‍ക്കറ്റില്‍ മൂന്നാം സ്ഥാനമാണ് പാകിസ്ഥാനുള്ളത്. 2017-18 ൽ 14,160,248 യു.എസ് ഡോളർ കയറ്റുമതി ചെയ്യുകയും ചെയ്തു. ഇത് മുൻവർഷത്തേക്കാൾ മൂന്ന് ദശലക്ഷം യുഎസ് ഡോളർ വർദ്ധനവാണുണ്ടായത്. ഭക്ഷ്യരീതി, ഗുണനിലവാരം, ഭക്ഷണ രീതി എന്നിവയാണ് പാകിസ്ഥാനെ ഇന്ത്യയുടെ വലിയ മാര്‍ക്കറ്റാക്കി ഉയര്‍ത്താനുള്ള കാരണം.

പഴം പച്ചക്കറി എന്നിവയ്ക്ക് പുറമെ പരുത്തിയും ഇതര ധാന്യങ്ങളും ഇരു രാജ്യങ്ങളിലും സമൃദ്ധമായി വിളയുന്നു. കാലാവസ്ഥ മണ്ണിന്‍റെഘടന, ജലത്തിന്‍റെ ലഭ്യത എന്നിവയാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ഇത്തരം വിത്തുകളുടെ സിംഹഭാഗവും ഇന്ത്യ കയറ്റുമതി ചെയ്യുന്നത് പാകിസ്ഥാനിലേക്കാണ്. നെല്ല്, ഗോതമ്പ്, പയർവർഗ്ഗങ്ങൾ, പരുത്തി മുതലായവ ഇതിൽ ഉൾപ്പെടുന്നു. 1300-1500 കോടി രൂപയുടെ വ്യാപാരമാണ് പ്രതിവര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 2000 കോടി വരെ വരുമെന്നാണ് കണക്കുകൂട്ടല്‍. ഈ തുകയെത്തുന്നത് രാജ്യത്തെ കര്‍ഷകരിലേക്കാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയില്‍ നിന്ന് വിത്ത് എത്താത്തത് പാകിസ്ഥാനിലെ കര്‍ഷകരേയും കയറ്റുമതി തടസം ഇന്ത്യന്‍ കര്‍ഷകരേയും ദോഷകരമായി ബാധിക്കും.

ഇന്ത്യന്‍ നിലാപാടാകട്ടെ ചൈന കൃത്യമായി ഉപയോഗിക്കുന്നുണ്ട്. വന്‍ തോതിലാണ് ചൈന പാകിസ്ഥാനില്‍ വിത്തുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ദശലക്ഷ കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമ്പേള്‍ നേട്ടം കൊയ്യുന്നത് ചൈനയാണ്. പാക് സര്‍ക്കാറും ചൈനയുമായി ചേര്‍ന്ന് ഉയന്ന ഉല്‍പാദന ശേഷിയുള്ള ബസുമതി വികസിപ്പിക്കാനുള്ള പദ്ധതിയും തുടങ്ങികഴിഞ്ഞു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനാകട്ടെ ചൈനയുമായി ഇത്തരമൊരു ബന്ധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുമുണ്ട്. ഇന്ത്യന്‍ വിത്തുകളോട് കിടപിടിക്കുന്നവയല്ലെ ചൈനീസ് വിത്തുകളെങ്കിലും നീണ്ടനാളത്തെ കൃഷി കര്‍ഷകരെ ചൈനയുമായി അടുപ്പിക്കാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് ഇരു രാജ്യങ്ങളിലേയും കാര്‍ഷിക മേഖലയെ തളര്‍ത്തുകയും ചെയ്യുന്നു.

വ്യാപാരം...
ഇരു രാജ്യങ്ങളിലേയും മാധ്യമങ്ങള്‍ വിദ്വേഷത്തിന്‍റെ വിത്തുകള്‍ ജനങ്ങളില്‍ പാകുന്നുണ്ട്. അതിനാല്‍ തന്നെ യാഥാര്‍ത്യം ഫിക്ഷനേക്കാള്‍ മായികമായിരിക്കുമെന്ന് വേണം വിലയിരുത്താന്‍. പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവാഹങ്ങളില്‍ പങ്കെടുക്കാനും മറ്റുമായി പോകുന്ന ഇന്ത്യക്കാര്‍ക്ക് പാക് സര്‍ക്കാര്‍ വിസ അനുവദിക്കുന്നുണ്ട്. അവശ്യ വസ്തുവായതിനാല്‍ മരുന്നുകളുടെ വ്യാപാരത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ പ്രശനങ്ങളില്ല. എന്നാല്‍ വിത്തുകളെ എന്തുകൊണ്ട് ഇങ്ങനെ കാണുന്നില്ലെന്നതാണ് ചോദ്യം. ചില്ലപ്പോള്‍ ഇന്ത്യ നല്‍കുന്ന ഗുണമേന്മയുള്ള വിത്ത് പാകിസ്ഥാനിലെ ദരിദ്രരായ കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്‍കിയേക്കാം.

മാത്രമല്ല വിത്ത് എത്തുന്നതോടെ പോഷകാഹാര കുറവ് അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്നും മുക്തി ലഭിക്കും. സാര്‍ക്ക് രാജ്യങ്ങള്‍ ആയതിനാല്‍ വിത്തുകള്‍ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കാനുള്ള മറ്റൊരു മാര്‍ഗം കൂടിയാണിത്. ഗുണനിലവാരം വിലയിരുത്താന്‍ ഇന്ത്യൻ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കും. നിലവിൽ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ സർട്ടിഫൈഡ് വിത്തുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. രാഷ്ട്രീയത്തിനപ്പുറം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ശക്തമാക്കാന്‍ നമുക്ക് ശ്രമിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ നിന്നും വിത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് മറ്റ് രാജ്യങ്ങളില്‍ പോയി വ്യാപാരം ഉറപ്പിക്കുകയാണ്. ഒരു മൂന്നാം കക്ഷിയുടെ സഹായത്തോടെയാണ് വളരെ കുറവെങ്കിലും വ്യാപാരം നടക്കുന്നത്. വന്‍ സാമ്പത്തിക നഷ്‌ടമാണ് ഇതിനാല്‍ ഉണ്ടാകുന്നത്. അതുകൊണ്ട് വിലയിലും കയറ്റ് - ഇറക്കുമതികളില്‍ വലിയ നഷ്ടം വരുത്തുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലിനില്‍ക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ബന്ധം 70 വര്‍ഷമായി നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിലെ ജനങ്ങൾ പ്രത്യേകിച്ചും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ വർഷങ്ങളായി വിത്തുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വ്യാപാരം നടത്തുന്നു. ഇരു രാജ്യങ്ങളിലേയും എല്ലാ പൗരന്മാരുടെയും തങ്ങളുടെ താൽപ്പര്യത്തിനായി പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കടുത്ത ശത്രുക്കളായ ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് നമ്മള്‍ നോക്കണം. നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടങ്ങളില്‍ ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് അവര്‍ കൊന്നൊടുക്കിയത്.

വ്യാപാരവും സമാധാനവും യുദ്ധത്തേക്കാൾ പ്രായോഗികമാണ്. അതിനാല്‍ തന്നെ വ്യാപാര നിരോധനത്തിന്‍റെ ഭാവി പരിമിതപ്പെടുത്തണം. രാഷ്ട്രീയ രംഗം ശരിയായാല്‍ വിത്ത് വ്യാപാരം പുനസ്ഥാപിക്കപ്പെടും. വരും ഭാവിയില്‍ വിത്ത് കയറ്റുമതി അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ ഉൾപ്പെടുത്തി വ്യാപാര തടസം ഒഴിവാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ABOUT THE AUTHOR

...view details