ബെംഗളൂരൂ: മാലിന്യത്തില്‍ നിന്നും പാര്‍ക്ക് നിര്‍മിച്ചെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് കര്‍ണാടകയിലെ തുമ്മിനകട്ടിക്കാര്‍. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരാണ് ഇത്തരത്തിലൊരു പുതിയ ആശയം നിര്‍മിച്ചെടുത്തിരിക്കുന്നത്. മാലിന്യമായി വലിച്ചെറിയ വസ്തുക്കളാണ് പാര്‍ക്കിന്‍റെ നിര്‍മാണത്തിന് പൂര്‍ണമായും ഉപയോഗിച്ചിരിക്കുന്നത്.
മാലിന്യത്തില്‍ നിന്നും പാര്‍ക്ക് - ഹവേരി ജില്ല
മാലിന്യമായി വലിച്ചെറിയ വസ്തുക്കളാണ് പാര്‍ക്കിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്
![മാലിന്യത്തില്‍ നിന്നും പാര്‍ക്ക് Haveri: Wastage - pdo- special story karantaka park of waste materials park made out of scrap items haveri district park of waste items park made out of scrap items Tumminakatti Gram Panchayat park Tumminakatti Gram Panchayat waste park creative park out of garbage park made out of garbage മാലിന്യത്തില്‍ നിന്നും പാര്‍ക്ക് ബെംഗളൂരൂ കര്‍ണാടകയിലെ തുമ്മിനകട്ടി തുമ്മിനകട്ടി ഗ്രാമം ഹവേരി ജില്ല മാലിന്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6244418-9-6244418-1582962067499.jpg)
ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് മാലിന്യത്തില്‍ നിന്നും പാര്‍ക്ക് എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചത്. ഇതിനായി ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന വാട്ടർ ബോട്ടിലുകളും ബിയർ ക്യാനുകളും ഇവര്‍ ശേഖരിച്ചു. മനോഹരമായ നടപ്പാതകൾ, പുഷ്പ കുളങ്ങൾ എന്നിവ 2000 ബിയർ കുപ്പികളുടെയും മാലിന്യ വസ്തുക്കളുടെയും സഹായത്തോടെ ഇവര്‍ നിർമിച്ചെടുത്തു.
15,000 ജനസംഖ്യയുള്ള തുമ്മിനകട്ടി ഗ്രാമം ഹവേരി ജില്ലയിലെ റാണെബെനുരു പട്ടണത്തിന്‍റെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. പാർക്കിന്‍റെ നിർമാണത്തിനായി ഉപയോഗിച്ച ഖരമാലിന്യ സംസ്കരണ യൂണിറ്റും ഇവിടെയുണ്ട്. ഖരമാലിന്യ സംസ്കരണ യൂണിറ്റ് ഫലപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കുന്നതിന് കർണാടക സംസ്ഥാന സർക്കാർ തുമ്മിനകട്ടി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ അനുവദിച്ചു.