മെട്രോയില്‍ സ്ത്രീ സുരക്ഷയ്ക്ക് വനിതാ ഗാര്‍ഡുകള്‍ - മെട്രോയില്‍ സ്ത്രീ സുരക്ഷയ്ക്ക് വനിതാ ഗാര്‍ഡുകള്‍
സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി കോച്ചുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ബംഗളൂരു: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ ബംഗളൂരുവിലെ മെട്രോകളില്‍ വനിതാ ഗാര്‍ഡുകളെ നിയമിച്ചു. രാത്രി സമയത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വനിതാ ഗാര്‍ഡുകളെ നിയമിച്ചിരിക്കുന്നത്. ദിവസവും ലക്ഷ കണക്കിന് യാത്രക്കാരാണ് ബംഗളൂരുവില്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 ശതമാനം യാത്രക്കാരും വനിതകളാണ്. എന്നാല്‍ രാത്രി ഒമ്പതുമണി കഴിഞ്ഞാല്‍ വനിതാ കോച്ചുകളിലുള്ള യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഈ സമയത്ത് മെട്രോകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ അതിക്രമങ്ങള്‍ക്കിരയാകാറുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വനിതാ ഗാര്‍ഡുകളെ നിയമിക്കാൻ ബംഗളൂരു മെട്രോ തീരുമാനിച്ചത്. ഇതിന് പുറമേ സ്ത്രീകളുടെ സുരക്ഷയ്ക്കായി കോച്ചുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.