ബെംഗളൂരു: നഗരത്തിൽ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ ആഗസ്റ്റ് 15 രാവിലെ ആറ് മണി വരെ കർഫ്യു നീട്ടിയതായി ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. നാലോ അതിലധികമോ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്.
ബെംഗളൂരു അക്രമം; കർഫ്യൂ ഓഗസ്റ്റ് 15 വരെ നീട്ടി - ബെംഗളൂരു അക്രമം
ബെംഗളൂരുവിൽ നടന്ന അക്രമത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മായി പറഞ്ഞു. ഇതുവരെ 146 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ബെംഗളൂരുവിൽ നടന്ന അക്രമത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മായി പറഞ്ഞു. ഇതുവരെ 146 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം, പൊലീസിനെ ആക്രമിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവസമൂർത്തിയുടെ വസതിയും ആക്രമിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്ത പ്രതി നവീനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച ബെംഗളൂരു നഗരത്തിലും കർഫ്യു ഏർപ്പെടുത്തിയിരുന്നു.