ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട 61 കുറ്റവാളികൾക്കെതിരെ യുഎപിഎ ചുമത്തി. ഗുണ്ട ആക്ടിനൊപ്പം കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) നടപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. സിറ്റി കമ്മിഷണർ കമൽ പന്ത് ബുധനാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ചു.
ബെംഗളൂരു കലാപം: 61 കുറ്റവാളികൾക്കെതിരെ യുഎപിഎ ചുമത്തി - Bengaluru violence case
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം തുടരുന്നു. കലാപവുമായി ബന്ധപ്പെട്ട് നിലവിൽ 400 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.
![ബെംഗളൂരു കലാപം: 61 കുറ്റവാളികൾക്കെതിരെ യുഎപിഎ ചുമത്തി Bengaluru violence case: UAPA invoked against 31 alleged offenders ബെംഗളൂരു കലാപ: 61 കുറ്റവാളികൾക്കെതിരെ യുഎപിഎ ചുമത്തി യുഎപിഎ ബെംഗളൂരു കലാപം Bengaluru violence case UAPA](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8492586-989-8492586-1597923973495.jpg)
കലാപം
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം തുടരുന്നു. കലാപവുമായി ബന്ധപ്പെട്ട് നിലവിൽ 400 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. വിവാദ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് ഓഗസ്റ്റ് 11ന് ബെംഗളൂരുവിൽ അക്രമമുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.