ബെംഗളൂരു:ഓഗസ്റ്റ് 11ലെ ബെംഗളൂരു കലാപത്തിന് കാരണമായ ഫേയ്സ്ബുക്ക് പോസ്റ്റിട്ട പി നവീൻ കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. തിങ്കളാഴ്ച നടന്ന വാദത്തില്‍ നവീനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് പ്രോസ്ക്യൂഷൻ വാദിച്ചു.
നവീനിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് 67 എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാരണമായതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പി പ്രസന്ന കുമാർ പറഞ്ഞു. ബെംഗളൂരു കലാപ കേസിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.