കേരളം

kerala

ETV Bharat / bharat

കോൺസ്റ്റബിളിന് കൊവിഡ്; ബെംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു - COVID-19 in Bengaluru

കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ താൽക്കാലികമായി വിധാനസൗദയിലേക്ക് മാറ്റി. പൊലീസുകാരോട് ഏഴ് ദിവസത്തേക്ക് ക്വറന്‍റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു

Cubbon Park police station  Bengaluru  police station sealed  COVID-19 in Bengaluru  കോൺസ്റ്റബിളിന് കൊവിഡ്; ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷന്‍ അടച്ചു
കോൺസ്റ്റബിളിന് കൊവിഡ്; ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷന്‍ അടച്ചു

By

Published : Jun 21, 2020, 8:22 AM IST

ബെംഗളൂരു: കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷന്‍ അടച്ചു. അറുപതോളം പൊലീസുകാരും ജീവനക്കാരുമാണ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നത്. പൊലീസുകാരോട് ഏഴു ദിവസത്തേക്ക് ക്വറന്‍റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

തുടര്‍ന്ന് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ താൽക്കാലികമായി വിധാനസൗദയിലേക്ക് മാറ്റി. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനും സമീപമുള്ള മറ്റ് ഓഫീസുകളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തികളും ആരംഭിച്ചു. പൊലീസ് സ്റ്റേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. കർണാടക ഹൈക്കോടതിക്കും ബാംഗ്ലൂർ പ്രസ് ക്ലബ്ബിനും ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിനും സമീപമുള്ള കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷന്‍ നഗരത്തിന്‍റെ ഹൃദയ ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ABOUT THE AUTHOR

...view details