ബെംഗളൂരു: മലയാളി മുസ്ലിം വിദ്യാർഥികളെ അധിക്ഷേപിച്ച് ബെംഗളൂരു പൊലീസ്. രാത്രി പുറത്തിറങ്ങി നടന്ന വിദ്യാർഥികളോട് ‘നിങ്ങൾ പാകിസ്ഥാന്കാരാണോയെന്ന് ചോദിച്ചുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവം വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളൂരു എസ്.ജി പാളയത്താണ് സംഭവം. രണ്ട് മണിക്കൂറോളം തങ്ങളെ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചുവെന്നും, ലാത്തികൊണ്ട് മർദിച്ചുവെന്നും വിദ്യാർഥികൾ പറഞ്ഞു. മാപ്പെഴുതിവാങ്ങിയ ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
"നിങ്ങളെന്താ പാകിസ്ഥാന്‍കാരോ"? മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരു പൊലീസ് അപമാനിച്ചതായി പരാതി - ബെംഗളൂരു
കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബെംഗളൂരു എസ്.ജി പാളയത്താണ് സംഭവം.
"നിങ്ങളെന്താ പാകിസ്ഥാന്‍കാരോ"? മലയാളി വിദ്യാര്‍ഥികളെ അപമാനിച്ച് ബെംഗളൂരു പൊലീസ്
ബെംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാർഥിയായ കണ്ണൂർ തലശേരി സ്വദേശിക്കും സഹോദരനും മറ്റൊരു സുഹൃത്തിനുമാണ് ബെംഗളൂരു പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് രാത്രി വൈകി പുറത്തിറങ്ങിയ വിദ്യാർഥികളോട് കാര്യം തിരക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.