നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ - Owner got his lost Dog worth of rs8 crore
അലാസ്കൻ മാലാമ്യൂട്ട് ഇനത്തില്‍പ്പെട്ട നായയാണ് മോഷ്ടിക്കപ്പെട്ടത്
നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ
ബംഗളുരു: എട്ട് കോടി രൂപയുടെ നായയെ നഷ്‌ടപ്പെട്ട ഉടമസ്ഥർ നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അലാസ്കൻ മാലാമ്യൂട്ട് ഇനത്തില്‍പ്പെട്ട നായയാണ് മോഷ്ടിക്കപ്പെട്ടത്. ബംഗളൂരുവിലെ ശ്രീനഗർ സ്വദേശിയായ സതീഷിൻ്റെ നായയാണ് മോഷണം പോയത്. ഡിസംബർ പന്ത്രണ്ടിനാണ് നായയെ കാണാതായത്. തുടർന്ന് ഹനുമന്ത നഗര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സതീഷിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ സംശയമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.