ബെംഗ്ലുരൂ:കന്നഡ ചലച്ചിത്ര മേഖലയും മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കന്നഡ ടെലിവിഷൻ താരമായ അങ്കിത ഡി, രണ്ട് സഹായികളായ എം. അനൂപ്, ആർ. രവീന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം എൻസിബി അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ ഉൾപ്പെട്ടവരുടെ കൂടുതൽ പേരുകൾ അങ്കിത വെളിപ്പെടുത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. എൻസിബി അങ്കിതയെ ചോദ്യം ചെയ്യുകയാണ്. കിഴക്കൻ ബെംഗളുരുവിൽ മൂന്നോളം സ്ഥലങ്ങൾ എൻസിബി റെയ്‌ഡ് നടത്തി മയക്കുമരുന്നു ഏജന്‍റുമാരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ബെംഗ്ലുരൂ മയക്ക് മരുന്ന് കേസ്; കൂടുതല്‍ സിനിമ താരങ്ങള്‍ക്ക് ബന്ധമെന്ന് സുചന - എൻസിബി
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ അങ്കിത കൂടുതൽ പേരുകൾ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.
അങ്കിത സിനിമാ താരങ്ങളുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന് ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുകയുമായിരുന്നു. സംഗീതജ്ഞരുമായും അങ്കിതക്ക് ബന്ധമുണ്ടെന്നും ഫാംഹൗസുകളിലും താരങ്ങളുടെ വസതികളിലും നടക്കുന്ന റേവ് പാർട്ടികളിലും സ്‌പെഷ്യൽ പാർട്ടികളിലും അങ്കിത മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് ആരോപണമുണ്ട്. കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടൽ അപ്പാർട്ട്മെന്‍റിൽ നിന്ന് 2.2 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തു.
മയക്കു മരുന്ന് കച്ചവടത്തിൽ കന്നട സിനിമ മേഖലയിലുള്ള താരങ്ങൾക്ക് പങ്കുണ്ടെന്ന് സിനിമാ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് ആരോപിച്ചിരുന്നു.