കേരളം

kerala

ETV Bharat / bharat

'സവർക്കറി'നായി വിക്രം സമ്പത്തിനെ പ്രശംസിച്ച് നരേന്ദ്ര മോദി - ബെംഗളുരുവിൽ മോദിയും സമ്പത്തും തമ്മിലുള്ള കൂടിക്കാഴ്‌ച

പ്രധാനമന്ത്രി മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് മോദിയും സമ്പത്തും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. സന്ദർശനത്തിൽ വിക്രം സമ്പത്ത് 'സവർക്കർ: എക്കോസ് ഫ്രം എ ഫോർഗോട്ടൻ പാസ്റ്റ്' എന്ന പുസ്തകത്തിന്‍റെ പകർപ്പ് മോദിക്ക് സമർപ്പിക്കുകയും ചെയ്തു.

'സവർക്കറി'നായി വിക്രം സമ്പത്തിനെ പ്രശംസിച്ച് നരേന്ദ്ര മോദി

By

Published : Sep 8, 2019, 8:30 AM IST

ബെംഗളുരു: സവർക്കർ' എന്ന പുസ്തകത്തിന് വിക്രം സമ്പത്തിനെ നരേന്ദ്ര മോദി പ്രശംസിച്ചു. ബെംഗളുരുവിൽ വച്ചുള്ള കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദുത്വ തത്ത്വചിന്ത ഫോർമുലേറ്ററുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തെ അഭിനന്ദിച്ചത്. പ്രധാനമന്ത്രി മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് സമ്പത്തിനെ സന്ദർശിച്ചത്.
"ഇന്ന് രാവിലെ ബെംഗളുരുവിൽ ഞാൻ വിക്രം സമ്പത്തിനെ കണ്ടു. വീർ സവർക്കറിനെ പഠിക്കാൻ അദ്ദേഹം ഗണ്യമായ സമയവും ഗവേഷണവും ചെലവഴിച്ചതിൽ സന്തോഷമുണ്ട്. മഹാനായ സവർക്കറുടെ ജീവിതവും ചിന്തകളും മനസിലാക്കാൻ അദ്ദേഹത്തിന്‍റെ പുസ്തകം സഹായിച്ചു,”മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നത് ഒരു ബഹുമാനമാണെന്ന് പറഞ്ഞുകൊണ്ട് സമ്പത്ത് തന്‍റെ ട്വീറ്റ് നൽകി.

'സവർക്കർ: എക്കോസ് ഫ്രം എ ഫോർഗോട്ടൻ പാസ്റ്റ്' എന്ന പുസ്തകത്തിന്‍റെ പകർപ്പ് സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ ഊർജ്ജവും ഉത്സാഹവും പ്രോത്സാഹനവും ഉത്തേജകമാണെന്നും ട്വീറ്റിൽ എഴുത്തുകാരൻ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details