കേരളം

kerala

ETV Bharat / bharat

വിവേക് ​​നഗർ സ്ഫോടനം; എൻഎ ഹാരിസ് എം‌എൽ‌എയ്ക്ക് പരിക്കേറ്റു - explosion

ജന്മദിനം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ഒത്തുചേരലിലാണ് സംഭവം

explosion N A Harris Congress വിവേക് ​​നഗർ സ്ഫോടനം എം‌എൽ‌എ എൻ എ ഹാരിസ് ജന്മദിനം സംഭവം MLA injured
വിവേക് ​​നഗർ സ്ഫോടനം; എം‌എൽ‌എ എൻ എ ഹാരിസിനു പരിക്കേറ്റു

By

Published : Jan 23, 2020, 8:05 AM IST

ബെംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവും ശാന്തിനഗർ എം‌എൽ‌എയുമായ എൻഎ ഹാരിസിന് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഹാരിസിന്‍റെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ഒത്തുചേരലിലാണ് സംഭവം നടന്നതെന്ന് ഹാരിസിന്‍റെ മകൻ മുഹമ്മദ് നാലപാട് പറഞ്ഞു. സ്ഫോടനത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഹാരിസ് എല്ലാവരുമായും നല്ല സൗഹൃദത്തിലാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് അറിയില്ലെന്നും മുഹമ്മദ് പറഞ്ഞു. കാലിന് പരിക്കേറ്റ ഹാരിസിനെ സെന്‍റ് ഫിലോമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details