കേരളം

kerala

ETV Bharat / bharat

ബെംഗളൂരു ജഡ്‌ജിക്ക് ബോംബ് ഭീഷണി - രാഗിണി ദ്വിവേദി

സംശയാസ്‌പദമായ വസ്തുക്കളും ഭീഷണി കത്തും അടങ്ങിയ എൻ‌വലപ്പ് ബെംഗളൂരുവിലെ സി‌സി‌എച്ച് കോടതിയുടെ പരിസരത്ത് നിന്ന് കണ്ടെത്തി

Letter to judge in the name of militant  Bomb Threat To Commissioner Office  Bomb Threat To court  Sandalwood drug case  Sandalwood drugs case received letter  DJ Halli riots case  ബെംഗളൂരു ജഡ്ജിയ്ക്ക് ബോംബ് ഭീഷണി  ബെംഗളൂരു ജഡ്ജിയ്ക്ക് ബോംബ് ഭീഷണി  സാന്‍റൽവുഡ് മയക്കുമരുന്ന് കേസ്  ഡിജെ ഹള്ളി കലാപം  ജെയ്ഷ് ഇ മുഹമ്മദ്  രാഗിണി ദ്വിവേദി  സഞ്ജന ഗാൽറാനി
ബെംഗളൂരു

By

Published : Oct 20, 2020, 10:39 AM IST

ബെംഗളൂരു: സാന്‍റൽവുഡ് മയക്കുമരുന്ന് കേസ്, ഡിജെ ഹള്ളി കലാപകേസ് എന്നിവയിൽ ഉൾപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്‌ജിക്ക് ബോംബ് ഭീഷണി. സംശയാസ്‌പദമായ വസ്തുക്കളും ഭീഷണി കത്തും അടങ്ങിയ എൻ‌വലപ്പ് ബെംഗളൂരുവിലെ സി‌സി‌എച്ച് കോടതിയുടെ പരിസരത്ത് നിന്ന് കണ്ടെത്തി. ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ട വ്യക്തിയുടെ പേരിലാണ് കേസിൽ വാദം കേൾക്കുന്ന ബെംഗളൂരുവിലെ എൻ‌ഡി‌പി‌എസ് ജഡ്‌ജിക്ക് കത്ത് വന്നത്. കേസിലെ പ്രതികളായ രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാനി എന്നിവർക്ക് ജാമ്യം നൽകിയില്ലെങ്കിൽ ജഡ്‌ജിക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഭീഷണി. രാഗിണി, സഞ്ജന ഗാൽറാനി എന്നിവരെയും ഡിജെ ഹള്ളി കലാപക്കേസിലെ പ്രതികളെയും പൊലീസ് മോചിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details