കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവില്‍ സ്‌ഫോടനം; ഒരാൾക്ക് പരിക്ക് - ബെംഗളൂരു സ്‌ഫോടനം

explosion in karnataka  bengaluru news  Karnataka  ബെംഗളൂരു സ്‌ഫോടനം  ആദുഗോഡി ഡയറി സർക്കിൾ
ബെംഗളൂരുവില്‍ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

By

Published : Mar 8, 2020, 5:24 PM IST

Updated : Mar 8, 2020, 5:49 PM IST

17:19 March 08

അജ്ഞാതമായ രാസവസ്‌തുക്കളാണ് സ്ഫോടനത്തിന് കാരണമായതെന്ന് പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ ആദുഗോഡി ഡയറി സർക്കിളില്‍ സ്ഫോടനം. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും മാലിന്യം ശേഖരിക്കുകയായിരുന്ന നരസിംഹ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ സഞ്‌ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാനൈറ്റ് മുറിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്‌തുവടങ്ങിയ കണ്ടെയ്‌നര്‍ സമീപത്ത് നിന്നും കണ്ടെടുത്തു. ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ഡിസിപി ശ്രീനാഥ് ജോഷി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Mar 8, 2020, 5:49 PM IST

ABOUT THE AUTHOR

...view details