ബെംഗളൂരു മയക്കുമരുന്ന് കേസ് ഒരാൾ കൂടി അറസ്‌റ്റിൽ - Bengaluru Drug Case
പ്രതിഭക് ഷെട്ടിയെയാണ് കർണാടക സിസിബി അറസ്റ്റ് ചെയ്തത്.
ബെംഗളൂരു : കന്നഡ സിനിമാ നടന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതിഭക് ഷെട്ടിയെയാണ് സിസിബി ഇന്ന് അറസ്റ്റ് ചെയ്തത്. നടി രാഗിണി ദ്വിവേദിയുടെ ഉറ്റസുഹൃത്തുക്കളിൽ ഒരാളാണ് ഷെട്ടി. ഇവരാണ് കന്നഡ സിനിമാ താരങ്ങൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രതിഭക് ഷെട്ടിയെ 2018 ൽ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ അന്ന് രാഗിണിയുടെ പേര് വന്നിരുന്നെങ്കിലും തെളിവുകളുടെ അഭാവം കാരണം അറസ്റ്റ് ചെയ്യ്തിരുന്നില്ല.