ബെംഗളുരു:കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടു. വിക്‌ടോറിയ ആശുപത്രിയിലെ പടിവാതിൽക്കൽ വെച്ചാണ് സ്ത്രീ മരിച്ചത്. രാവിലെ 11 മുതൽ വിക്ടോറിയ ആശുപത്രിയിൽ ഡോക്‌ടറെ കാത്തുനിൽക്കുകയാണെന്നും കെമ്പെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോയെങ്കിലും ചികിത്സ അനുവദിച്ചില്ലെന്നും കുടുംബാംഗം പറഞ്ഞു.
കര്‍ണാടകയില്‍ ചികിത്സ നിഷേധിച്ച കൊവിഡ് രോഗി മരിച്ചു - കൊവിഡ് രോഗി മരിച്ചു
60കാരിയാണ് മരിച്ചത്. വിക്‌ടോറിയ ആശുപത്രിയിലെ പടിവാതിൽക്കൽ വെച്ചാണ് ഇവര്‍ മരിച്ചത്
കർണാടകയിൽ ചികിത്സിച്ച നിഷേധിക്കപ്പെട്ട 60കാരി കൊവിഡ് മൂലം മരിച്ചു
കൊവിഡ് പ്രോട്ടോക്കോളിനെപ്പറ്റി അറിവില്ലെന്നും പല ആശുപത്രികളിലും അകത്ത് കടക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌ത്രീയെ കൊവിഡ് പരിശോധനക്ക് വിധേയമാകുകയും ഫലം പോസിറ്റീവ് ആവുകയുമായിരുന്നു. തങ്ങൾക്ക് നീതി വേണമെന്നും കുടുംബാംഗം കൂട്ടിച്ചേർത്തു. അതേ സമയം പല ആശുപത്രികളിലും ആവശ്യത്തിന് ബെഡുകൾ ഇല്ലാത്ത അവസ്ഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്.