കാർഷിക നിയമം; കോൺഗ്രസ് നേതാക്കൾ 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി - Congress to hold 'Raj Bhavan Chalo' today
കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എസ് ആർ പാട്ടീൽ, രാമലിംഗ റെഡ്ഡി, ഡോ ജി പരമേശ്വര തുടങ്ങിയ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തു.
![കാർഷിക നിയമം; കോൺഗ്രസ് നേതാക്കൾ 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി karnataka: Congress to hold 'Raj Bhavan Chalo' today കാർഷിക നിയമം കോൺഗ്രസ് നേതാക്കൾ 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി 'രാജ്ഭവൻ ചലോ' 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി Bengaluru Congress to hold 'Raj Bhavan Chalo' today 'Raj Bhavan Chalo'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10308274-345-10308274-1611122687436.jpg)
കാർഷിക നിയമം; കോൺഗ്രസ് നേതാക്കൾ 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി
ബെംഗളൂരു: കേന്ദ്രത്തിന്‍റെ കാർഷിക നിയമത്തിനെതിരെ ബെംഗളൂരുവിലെ കോൺഗ്രസ് നേതാക്കൾ 'രാജ്ഭവൻ ചലോ' മാർച്ച് നടത്തി. ഇന്ന് രാവിലെ 11മണിയ്‌ക്ക് സംഗോളി രായണ്ണ പ്രതിമയ്‌ക്ക് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എസ് ആർ പാട്ടീൽ, രാമലിംഗ റെഡ്ഡി, ഡോ ജി പരമേശ്വര തുടങ്ങിയ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തു. പെട്രോൾ, ഡീസൽ വിലവർധന, എപിഎംസി നിയമം തുടങ്ങി വിഷയങ്ങളിലും പ്രതിഷേധം നടക്കും. ഇന്ന് ഉച്ചയോടെ നേതാക്കൾ ഗവർണറെ കാണും.